Connect with us

Film News

ഇന്ത്യൻ സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഒടിയൻ 2 വരുമോ..?

Published

on

മലയാള ബോക്സ്‌ ഓഫീസിൽ കളക്ഷൻ റെക്കോഡുകൾ പഴങ്കഥയാക്കി മുന്നേറുന്ന ഒടിയന്റെ രണ്ടാം ഭാഗം വരുമോ എന്നുള്ള ചർച്ചയാണ് മോളിവുഡിൽ അരങ്ങേറുന്നത്.. ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്താൻ ഒടിയൻ മാണിക്യൻ വീണ്ടും അവതരിക്കുന്നു എന്നാണ് അനൗദ്യോഗിക റിപോർട്ടുകൾ പുറത്തുവരുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന എക്കാലത്തെയും വലിയ ചിത്രമാകും ഒടിയൻ 2.

ഇതുവരെ മലയാള സിനിമ കാണാത്ത ആക്ഷൻ രംഗങ്ങൾക്കും ഒടിയൻ 2 കാത്തുവെക്കുക. മലയാളത്തിലെ സ്ഥിരം മേക്കിങ് രീതികളിൽ നിന്നും വ്യത്യസ്തമായിട്ടായായിരിക്കും ശ്രീകുമാർ മേനോൻ സിനിമയെ ഒരുക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ അവതരണശൈലിയിലാവും ഒടിയൻ അരങ്ങിലെത്തുക. ഹോളിവുഡ് ചിത്രങ്ങളായ ലോർഡ് ഓഫ് ദി റിങ്‌സ്, ട്രോയ്, തുടങ്ങിയ ചിത്രങ്ങളുടെ സാങ്കേതിക വിദ്യ കൈകാര്യം ചെയ്തവരാകും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ സിനിമാ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒന്നാകും ഒടിയൻ മാണിക്യൻ എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.. തിരശീലയിൽ ആക്ഷൻരംഗങ്ങൾകൊണ്ട് മായാജാലം തീർക്കുന്നതായിരിക്കും ഒടിയൻ 2. മോഹൻലാൽ ആരാധകർക്ക് എല്ലാംതരത്തിലും ആഘോഷിക്കാൻ കഴിയുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിട്ടായിരിക്കും ഒടിയൻ എത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ താരനിരയായിരിക്കും ഒടിയന്റെ രണ്ടാം ഭാവത്തിൽ അണിനിരക്കുക.ആരാധകർ കാണാൻ ആഗ്രഹിച്ച വിവിധ താരങ്ങൾ ഒരുമിച്ച് സ്‌ക്രീനിലെത്തും എന്നാണ് റിപോർട്ടുകൾ …

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Film News

മലയാളികളുടെ അനശ്വര നടൻ വീണ്ടും വെള്ളിത്തിരയിൽ… സത്യൻ മാഷായി ജയസൂര്യ

Published

on

മലയാളം കണ്ട എക്കാലത്തെയും മികച്ച നടനാണ് സത്യൻ മാഷ്… 1952 ൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട സത്യൻ മാഷ് ആദ്യം രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടിഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്നു, പിന്നീട് പോലീസ് ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചു… 1951 ൽ അഭിനയിച്ചെങ്കിലും അത് റിലീസായിരുന്നില്ല… അമ്പത്തി രണ്ടിൽ ജി ആർ റാവു സംവിധാനം ചെയ്ത ആത്മസഖിയിൽ തുടങ്ങി 1973ൽ തേനരുവി അവസാന ചിത്രവും… നാടകത്തിലും സിനിമയിലമായി അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യൻ മാഷ് സംസ്‌ഥാന സർക്കാരിന്റെ ആദ്യ മികച്ച നടനുള്ള അവാർഡ് നേടിയ ആളാണ്…മലയാള സിനിമയിൽ സത്യൻ മാഷിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ് പറയാറ്.

സത്യൻ മാഷ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 47 വർഷങ്ങൾ കഴിയുമ്പോൾ, അനശ്വര നടൻ പുനർജനിക്കുകയാണ്.ജയസൂര്യയാണ് സത്യൻ മാഷിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് . ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത് .നേരത്തെ സത്യൻ മാഷിന്റെ ബയോപിക്ക് സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു നേടിയിരുന്നു .രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്… മികച്ച കഥാപാത്രങ്ങളെ മികവുറ്റതാക്കാൻ എന്നും ശ്രമിക്കുന്ന ജയസൂര്യ സത്യൻ മാഷിനെ 100% മികച്ചതാക്കും എന്ന് തന്നെ കരുതാം…

Continue Reading

Film News

മാമാങ്കം പോസ്റ്റർ പ്രത്യേകതകൾ.. ചരിത്രമായി മാമാങ്കം

Published

on

മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങിയിരുന്നു.. ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറയുന്നത്. ധീര യോദ്ധാവിന്റെ പൗരുഷത്തോട് കൂടിയാണ് മമ്മൂട്ടിയെ പോസ്റ്ററിൽ കാണാനാകുക. പോസ്റ്റർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം
ആരാധകർ അത് ഏറ്റെടുത്തിരിക്കുകയാണ്. ചരിത്ര സിനിമകൾ എന്നും മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരിക്കുമെന്നും സിനിമ പുറത്ത് വരാൻ കാത്തിരിക്കുന്നു എന്നുമാണ് പ്രേക്ഷക പ്രതികരണം…

മറ്റ് സിനിമകളിലെ പോലെയല്ല മാമാങ്കം പോസ്റ്റെർസ് തീർത്തത്..സാധാരണ സിനിമ പോസ്റ്റർന് വേണ്ടി സ്റ്റുഡിയോ ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ, പോസ്  ചെയ്യിപ്പിച്ചു എടുക്കുക ആണ് പതിവ്… എങ്കിൽ മാമാങ്കം ഫോട്ടോഷൂട്ട്  ഒരു വിശാലമായ സ്റ്റുഡിയോയിൽ ആക്ഷൻ മോഷൻ റീൽ ആയി ചെയ്തു  ഹൈ സ്പീഡ് സിങ്ക് ടെക്‌നോളജി ഉപയോഗിച്ച് റിയൽ ആയി തന്നെയാണ് ഷൂട്ട്  ചെയ്തിരിക്കുന്നത്.

മാമാങ്കം മൂവി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫോട്ടോഷൂട്ട്  ചെയ്യാൻ ഉപയോഗിച്ചതു Profoto D2 1000 LIGHT, B1X lights and modifiers  ആണ്

ഫോട്ടോഷൂട്ടിനു ശേഷം
ഗ്രാഫിക് കോമ്പോസിഷൻ ചെയ്‌തു  ആണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്…

ഫോട്ടോഗ്രാഫർ ശ്രീനാഥ്‌ ഉണ്ണികൃഷ്ണൻ , POSTER DESIGN OLDMONKS, Lights and studio support
THREEDOTS FILM STUDIO ആണ്

High Speed Sync technology വെച്ചു Shoot ചെയ്യുന്ന first malayalam movie poster എന്ന പ്രിത്യേകതയും  ഉണ്ട് മാമാങ്കം first ലുക്ക്  പോസ്റ്ററിന്

Continue Reading

Film News

കാത്തിരിപ്പുകൾക്ക് വിരാമം.മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മുട്ടി റിലീസ് ചെയ്യുന്നു

Published

on

മലയാളത്തിലെ ബിഗ് ബഡ്ജറ്റ് സിനിമകളിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം.. ഏറെ വിവാദങ്ങൾ മാമാങ്കത്തെ കുറിച്ച് ഇതിനോടകം നടന്നു കഴിഞ്ഞു.ജോസഫ് ന് ശേഷം എം പദ്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നത്.

സിനിമ നാല് ഭാഷകളില്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ പേരന്‍പ്, യാത്ര തുടങ്ങിയ സിനിമകളുടെ വിജയം തമിഴിലും തെലുങ്കിലും മമ്മൂട്ടിക്ക് സ്വീകാര്യത കൂടുവാന്‍ കാരണമായിരുന്നു.
പടയോട്ടം (1982) ഒരു വടക്കന്‍ വീരഗാഥ (1985) പഴശ്ശിരാജ (2009) ഉറുമി (2011) തുടങ്ങിയ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് എത്തുന്ന മാമാങ്കത്തിന് വലിയ വരവേൽപ്പാണ് ഓരോ ആരാധകനും നൽകാൻ കാത്തിരിക്കുന്നത്.

ഇപ്പോളിതാ ചിത്രത്തിൻറെ ആദ്യ പോസ്റ്റർ മമ്മുട്ടി താനെ ഫേസ്ബുക്ക് പേജിലൂടെ നാളെ റിലീസ് ചെയ്യുന്നു എന്ന വാർത്തയാണ് വയറൽ ആയിരിക്കുന്നത്.നാളെ രാവിലെ 10 മണിക്കായിരിക്കും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.വമ്പൻ താരനിരയും അണിയറ പ്രവർത്തകരും നിറഞ്ഞു നിൽക്കുന്ന മാമാങ്കം ഒരു ബോക്സ് ഓഫിസ് റെക്കോർഡ് ബ്രേക്കർ തന്നെയായിരിക്കും

Continue Reading

Trending