Connect with us

Film News

‘സോളമന്റെ മണവാട്ടി സോഫിയ’ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു തുടക്കമായി

Published

on

ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി ഇരിഞ്ഞാലക്കുട നിര്‍മിക്കുന്ന സോളമന്റെ മണവാട്ടി സോഫിയ’ യുടെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണില്‍ തുടങ്ങി. എം.സജീഷ് ആണ് ചിത്രത്തിന്റെ സംവിദായകൻ. വാഗമണ്‍ ഹൈറ്റ്‌സ് റിസോര്‍ട്ടില്‍ വെച്ച്‌ ആനിസ് ആന്റണി സ്വിച്ചോണ്‍ കര്‍മം നിര്‍വഹിക്കുകയും രമ്യ ആശ്വാസ് ആദ്യ ക്ലാപ്പ് നല്‍കുകയും ചെയ്തു.

ബാനര്‍-ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റ്‌സ്
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-എം.സജീഷ്,
നിര്‍മ്മാണം-ആന്റണി ഇരിഞ്ഞാലക്കുട, ആശ്വാസ് ശശിധരന്‍, അബ്ദുള്‍ സലാം, താജുദ്ദീന്‍ഹസ്സന്‍
ഛായാഗ്രഹണം-ടി.ഷമീര്‍ മുഹമ്മദ്,
കോ-പ്രൊഡ്യൂസേഴ്‌സ്-സിന്റോ മന്ത്ര (യുഎഇ), പോള്‍ ചെമ്ബകശ്ശേരി,
ഗാനരചന-റഫീഖ് അഹമ്മദ്,
സംഗീതം-അല്‍ഫോണ്‍സ് ജോസഫ്,
പശ്ചാത്തല സംഗീതം-അനില്‍ ജോണ്‍സണ്‍,
സഹസംവിധാനം-ബാബുരാജ് ഹരിശ്രീ,
ചമയം- ലിപിന്‍ മോഹനന്‍, കല-വിജയകുമാര്‍,

Continue Reading

Film News

അപകർഷതാബോധത്തിൽ വിരിയുന്ന തമാശയിലെ ശ്രീനിവാസൻ

Published

on

വിനയ് ഫോർട്ടിനെ നായകനാക്കി അഷറഫ് ഹംസയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് തമാശ. കഴിഞ്ഞ ആഴ്ച പുറത്ത് വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററോടെ വിനയ് ഫോർട്ടിന്റെ ഗംഭീര മേക്ക് ഓവറാണ് ചിത്രത്തെ കുറിച്ചുള്ള പ്രധാന ചർച്ചാ വിഷയം. ഷൈജു ഖാലിദ് സമീർ താഹിർ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഷറഫ് ഹംസ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ശ്രീനിവാസൻ എന്ന് പേരുള്ള 31 വയസ്സുകാരനായ മലയാളം അധ്യാപകനായാണ് വിനയ് ഫോർട്ട് സിനിമയിലെത്തുന്നത്. വിനയ് ഫോർട്ടിന്റെ കഥാപാത്രത്തെ ഒരു മാഗസിൻ ഇന്റർവ്യൂയിൽ പരിചയപ്പെടുത്തി സംവിധായകൻ അഷറഫ് ഹംസ സംസാരിക്കുകയായിരുന്നു.

തലയിൽ വേണ്ടത്ര മുടിയില്ല എന്ന അപകർഷതാ ബോധമാണ് ശ്രീനിവാസന് ഏറ്റവും കൂടുതലായി ഉള്ളത്. ഇതുവരെ കല്യാണം കഴിച്ചിട്ടില്ലാത്ത,സെല്ഫ് കോൺഫിഡൻസ് തീരെയില്ലാത്ത ശ്രീനിവാസൻ തൻറെ ജീവിതത്തിൽ യാദൃശ്ചികമായി നാല് പെൺകുട്ടികളെ കണ്ടു മുട്ടുന്നു. അവരിലൂടെ ശ്രീനിവാസൻ തിരിച്ചറിയുന്ന കാര്യങ്ങളാണ് തമാശയിൽ തമാശരൂപേണ പറയുന്നത്. ചിത്രത്തിൽ 4 നായികമാരാണുള്ളത്. ദിവ്യ പ്രഭ, ഗ്രേസ് ആൻറണി, ചിന്നു ചാന്ദിനി, ആര്യ സലിം എന്നിവരാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Continue Reading

Film News

റഹ്മാൻ ചിത്രം സെവൻ പ്രദർശനത്തിനെത്തുന്നു

Published

on

By

റഹ്മാനെ നായകനാക്കി രമേഷ് വര്‍മ ഒരുക്കുന്ന ചിത്രം സെവൻ ജൂൺ 5 നു പ്രദർശനത്തിനെത്തുന്നു. തെലുങ്ക് , തമിഴ് ഭാഷകളിലായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ നിസ്സാര്‍ ഷാഫി ആദ്യമായി രചന നിര്‍വഹിച്ച ചിത്രമാണിത്.  ചൈതന്‍ ഭരദ്വാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കിരണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ രമേഷ് വര്‍മ, ജവഹര്‍ ജക്കം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

റെജീന കസാന്റ്‌റെ , നന്ദിത ശ്വേതാ , അദിതി ആര്യാ , അനീഷാ അംബ്രോസ് , പൂജിതാ പൊന്നാട , തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത്.

Continue Reading

Film News

ഉയരെ നാളെ കൊറിയയിൽ പറക്കാൻ ഒരുങ്ങുന്നു.

Published

on

By

മനു അശോകൻ ആദ്യമായി സംവിദാനം ചെയ്ത ചിത്രം ഉയരെ നാളെമുതൽ കൊറിയയിൽ പ്രദർശനത്തിനൊരുങ്ങുന്നു. പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ പ്രദാന വേഷത്തിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ കേരളത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്കുട്ടിയായിട്ടാണ് പാർവതി ചിത്രത്തിൽ യെത്തുന്നത്. ടേക്ക് ഓഫിന് ശേഷം പാര്‍വതിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഉയരെ.

Continue Reading

Trending