Connect with us

Reviews

മൊഹബത്ത് ചാലിച്ച തമാശ

Published

on

“നീലാകാശം പച്ചക്കടൽ ചുവന്നഭൂമി”, “സുഡാനി ഫ്രം നൈജീരിയ” എന്നീ സിനിമകൾക്ക് ശേഷം ഇതാ ഇന്ന് മുതൽ ഹാപ്പി അവർസ് എന്റർടൈന്മെന്റ്സിന്റെ “തമാശ”
നർമ്മം ചോരാതെയൊരുങ്ങിയ തമാശ തീയറ്ററിൽ നുറുങ്ങു നർമ്മങ്ങളുമായി ആഘോഷമാകുന്നു.. അഷ്‌റഫ്‌ ഹംസയുടെ സംവിധാനവും സമീർ താഹിർ ഒരുക്കിയ ദൃശ്യങ്ങളും തമാശയെ സുഖമുള്ള കാഴ്ചയാക്കി മാറ്റുന്നു.. ഒരു സാധാരണക്കാരന്റെ ജീവിതം വിനയ് ഫോർട്ട്‌ മനോഹരമായി പകർന്നാടുന്നു

ജീവിതം ഒരു തമാശ തന്നെയാണ്.. ചിത്രം കണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തോന്നുക അത് തന്നെയായിരിക്കും… വിനയ് ഫോർട്ട്‌ എന്ന നടന്റെ അപാരമായ സാദ്ധ്യതകൾ തമാശ നമുക്ക് കാട്ടിത്തരുന്നു.സദാചാരത്തിന്റെ കപട സൗഹൃദങ്ങളുടെ മുഖംമൂടികൾ നമ്മൾ അവഗണിച്ചു തന്നെ മുന്നോട്ട് പോകണം.ആദ്യ പകുതിയിൽ ജീവിതം തന്നോട് കാട്ടുന്നതെന്ത് എന്ന് മനസ്സിലാവാതെ നായകൻ നമ്മെ രസിപ്പിക്കുന്നു.

എന്നാലും രണ്ടാം പകുതിയിൽ ഇയാൾക്കെല്ലാം ഇങ്ങനെയോ എന്ന് നമ്മൾ ചിന്തിക്കും… ചിത്രം അവസാനിക്കുമ്പോൾ മാഷും ചിന്നുവും നമ്മൾക്കേറെ പ്രീയപ്പെട്ടവരാകും.ചിത്രത്തിലെ ഗാനങ്ങൾ വളരെ ഇമ്പമാർന്നതാണ്.. പ്രണയം അലിഞ്ഞു ചേർന്ന ഷഹബാസ് ആലപിച്ച “പാടി ഞാൻ” എന്ന പാട്ട് വളരെ മനോഹരമാണ്.ബിനാലെ കാഴ്ചകളും ചിത്രത്തിന് ഭംഗി കൂട്ടുന്നു

ഈ പെരുന്നാൾ കാലത്ത് നമ്മുടെ മൊഞ്ചുള്ള മലബാറിൽ പൂർണ്ണമായും ചിത്രീകരിച്ച തമാശ നമ്മുടെ പ്രീയപ്പെട്ടവർക്ക് കൂടിയുള്ളതാണ്.അതെ തമാശ നമ്മുടെ പ്രീയപ്പെട്ടവർക്കൊപ്പം ആസ്വദിക്കേണ്ട ഒന്നാണ്.മനോഹരമായ ഒരു തമാശ

Continue Reading

Reviews

ഓസ്കാർ നേടിയ ടൊവീനോ.മികച്ച സിനിമയുമായി വീണ്ടും സലിം അഹമ്മദ്

Published

on

ഒരു സിനിമ സംവിധായകൻ അല്ലങ്കിൽ ഒരു സിനിമ മോഹി എന്നും തലയുയർത്തി സ്വപ്നം കാണുന്ന (ഉള്ളുകൊണ്ടെങ്കിലും) ഒരു വേദിയാണ് ഓസ്കാർ അവാർഡ്‌സ് സമ്മാനിക്കുന്ന വേദി… ഇന്റർനാഷ്ണൽ ക്ലാസിക്കുകൾ ഒരുപാട് പിറന്ന മണ്ണിൽ നിന്നും ഒരു പുരസ്‌കാരം അതാണ് ഓസ്കാർ… മലയാളത്തിൽ നിന്നും അല്ലങ്കിൽ ഇന്ത്യയിൽ നിന്നും ഓസ്കാർ പുരസ്‌കാരത്തിന് പേര് നിർദേശിക്കപ്പെട്ട ചിത്രങ്ങൾ തന്നെ വിരലിലെണ്ണാവുന്നതേയുള്ളു…

ആദാമിന്റെ മകൻ അബു ,കുഞ്ഞനന്തന്റെ കട,പത്തേമാരി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ് ദി ഓസ്‌ക്കാർ ഗോസ് റ്റു . ടൊവീനോ തോമസ് നായകനുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്,അനു സിതാര,ലാൽ,ശ്രീനിവാസൻ,വിജയരാഘവൻ,മാലാ പാർവതി എന്നിങ്ങനെ ഒരുപറ്റം ആളുകളാണ് കേന്ദ്രകഥാപാത്രങ്ങളായി വരുന്നത് .ഇവരെ കൂടാതെ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്യാൻ ഇന്ത്യക്ക് പുറത്തു നിന്നുമുള്ള ആർട്ടിസ്റ്റുകളും ചിത്രത്തിലുണ്ട്.

ഹൃദയസ്പർശിയായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ മുന്നോട് പോകുന്ന ചിത്രം സിനിമയുടെയും സിനിമ പ്രവർത്തനങ്ങളിലൂടെയും പ്രേകഷകരിലേക്ക് ഇറങ്ങി ചെല്ലുന്നു… ഇസഹാക് ഒരു സിനിമ സ്വയം നിർമ്മിക്കാനും സംവിധാനം ചെയ്യാനും ഇറങ്ങിപ്പുറപ്പെടുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അതിന് അയാൾക്ക്‌ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളെ തരണം ചെയ്ത് മനോഹരമായ ഒരു സിനിമ അയാൾ തയ്യാറാക്കുകയും അതിന് അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ആ സിനിമ ഓസ്കർ അവാർഡിന് സമർപ്പിക്കാൻ അയാൾ നടത്തുന്ന യാത്രയുടെ നേർക്കാഴ്ചയാണ് And the oscar goes to എന്ന സിനിമ… തന്റെ ചിത്രം ഓസ്‌കാറിന്‌ എത്തിക്കാൻ ശ്രമിക്കുന്ന ഇസാക് ഇബ്രാഹീം നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെ ചിത്രം കടന്ന് പോകുന്നു… .അത് കൊണ്ട് തന്നെ ഓസ്കാർ പുരസ്കാരം, ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായാണ് വരുന്നത്.സലിം അഹമ്മദ് ചെയ്ത മുന്നത്തെ ചിത്രങ്ങൾ പോലെ തന്നെ,മലയാളത്തിൽ ഒരുക്കിയ ഒരു അന്തർദേശീയ ചിത്രം തന്നെയാണ് ഓസ്‌ക്കാർ ഗോസ് റ്റുവും. അഭിനേതാക്കളുടെ വളരെ മികച്ച പ്രകടനവും തിരക്കഥയുടെ ഭംഗിയും ഒരുപോലെ ഒത്തു ചേർന്ന ഒരു ചിത്രം തന്നെയാണിത്.

മധു അമ്പാട്ട് എന്ന ഛായാഗ്രാഹകന് ഇനിയും ഒരുപാട് ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിക്കാൻ ബാക്കിയുണ്ട് എന്ന് ഉറപ്പിച്ച്‌ പറയുന്നു And the oscar goes to. ഇന്ത്യക്ക് പുറത്തു ചിത്രീകരിച്ച രംഗങ്ങൾ എല്ലാം തന്നെ അതിമനോഹര ഫ്രെയിമുകളാൽ സമ്പന്നമാണ്. ചിത്രത്തിന്റെ ശബ്ദമിശ്രിണം ഓസ്‌ക്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ്.ബിജിബാലിന്റേതാണ് സംഗീതം.

നേരത്തെ കാനഡയിൽ വച്ച് നടന്ന ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദര്ശിപ്പിച്ചപ്പോൾ വലിയ അഭിപ്രായങ്ങളാണ് നേടിയത്.മികച്ച ചിത്രത്തിനും ,നടനും സംവിധായകനും സഹനടിക്കും ഉൾപ്പടെ നാല് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.അതിനെ ശരി വക്കുന്ന ഒരു ചിത്രം തന്നെയാണ് ഓരോ പ്രേക്ഷകനും കണ്ടിറങ്ങാൻ സാധിക്കുന്നത്.സിനിമയെ ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് ,മോഹിക്കുന്നവർക്ക് ഒക്കെ തന്നെ പ്രതീക്ഷ കൈവിടാതെ ഊർജ്ജം പകരാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.ചുരുക്കത്തിൽ ഒരു മികച്ച സംവിധായകന്റെ ഏറ്റവും കയ്യടക്കത്തോടെ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഒരു മികച്ച ചിത്രം തന്നെയാണ് ആൻഡ് ദി ഓസ്‌ക്കാർ ഗോസ് റ്റു എന്ന് നിസംശയം പറയാം

Continue Reading

Reviews

ഉത്തരേന്ത്യൻ നക്സൽ പ്രദേശത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മണി സാറും സംഘവും എത്തിക്കഴിഞ്ഞു

Published

on

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട ഇന്ന് തീയേറ്ററുകളിൽ എത്തി. മമ്മൂട്ടിക്കൊപ്പം ഒരുപിടി മികച്ച താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പേര് സൃഷ്‌ടിച്ച ക്യരിയോസിറ്റിയ്ക്കപ്പുറം ടീസറും ചിത്രത്തിന് നല്ല രീതിയിലുള്ള ഹൈപ്പ് പകർന്നു നൽകിയിട്ടുണ്ട്. തീയേറ്ററിലെ ആദ്യ ഷോ റഷ് അത് തെളിയിക്കുന്നതാണ്

അനുരാഗക്കരിക്കിൻ വെള്ളത്തിനു ശേഷം ഗൗരവകരമായ പ്രമേയവുമായാണ് ഖാലിദ് റഹ്‌മാന്റെ വരവ്. പലപ്പോഴും സ്വന്തം കാര്യങ്ങൾ ത്യജിച്ചു സമൂഹത്തിനായി സമയവും കാലവും ഉഴിഞ്ഞു വയ്ക്കുന്ന പോലീസുകാരുടെ അധികം ശ്രദ്ധ നേടാത്ത ഒരു ഏടാണ് ഈ ചിത്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. അതവരുടെ തൊഴിലിന്റെ ഭാഗമല്ലേ എന്ന ചിന്തക്ക് പുറത്ത് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഉണ്ട.പേര് കൊണ്ട് തുടക്കം മുതലേ വ്യത്യസ്തമായ ‘ഉണ്ട’ ഒരു മികച്ച റിയലിസ്റ്റിക് സിനിമയാണ്… ഇത് വരെ കണ്ട പോലീസ് സിനിമകൾ പോലെയല്ല ഉണ്ട… മമ്മൂട്ടിയും ഒപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, റോണി ഡേവിഡ് ഉൾപ്പെടുന്ന മറ്റ്‌ സഹ താരങ്ങളും നൽകിയ മിന്നും പ്രകടനത്തിന്റെ തുടർച്ചയാണ് ഇനി. ക്യാമറ ബാക്ക്ഗ്രൗണ്ട് സ്കോർ ഉൾപ്പടെ കയ്യടി നേടുന്നതാണ്.ഛായാഗ്രഹണ രംഗത്ത് സജിത്ത് പുരുഷൻ മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനം തന്നെയാണ്

ഇനി മണി സാറിന്റെ കാലം. മണികണ്ഠൻ എന്ന സബ്ഇൻസ്‌പെക്ടർ മണി സർ കേരളത്തിലെ പോലീസ് സംഘവുമായി മാവോയിസ്റ് പ്രദേശമായ ഉത്തരേന്ത്യൻ സംസ്ഥാനത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തുന്നു. തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ദിവസങ്ങൾ ബാക്കി. യാതൊരു കാരണവശാലും തെരഞ്ഞെടുപ്പു നടത്തില്ല എന്ന് മാവോയിസ്റ്റുകൾ വെല്ലുവിളിച്ചിരിക്കുന്ന സ്ഥലത്താണ് കേരള സംഘം വരുന്നത്. ഇവർ ഇവിടെ വന്നിറങ്ങിയത് അത്ര സുഖകരമായ വരവേൽപ്പോടെ അല്ല. പതിയിരിക്കുന്ന അപകടം മണത്താണ് ഇവരുടെ ഓരോ ചുവടുകളും. ഒരു തിരഞ്ഞെടുപ്പ് കാലത്തിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ഉണ്ട നമുക്ക് പരിചിതമല്ലാത്ത ഒരു തിരഞ്ഞെടുപ്പ് കാട്ടി തരുന്നു.

മഴക്കാലമാണെങ്കിലും അത് ചിത്രത്തെ ബാധിക്കില്ല എന്ന് ആദ്യ ഷോയുടെ തിരക്കും കയ്യടിച്ചിറങ്ങുന്ന പ്രേക്ഷകരും തെളിയിക്കുന്നു

Continue Reading

Reviews

പെരുന്നാൾ ചിരിയുമായി കുട്ടിപ്പട…ചിൽഡ്രൻസ് പാർക്ക്‌ ചിരിപ്പൂരം ഒരുക്കുന്നു

Published

on

ഷാഫി റാഫി കൂട്ടുകെട്ടിൽ പൊട്ടിചിരിയൊരുക്കി ചിൽഡ്രൻസ് പാർക്ക്‌… തീയറ്ററുകളിൽ വീണ്ടും പൊട്ടിച്ചിരിയുടെ മേളവുമായി കുട്ടിപ്പടയും ഷാഫി റാഫി കൂട്ട് കെട്ടും പെരുന്നാൾ ദിനം ആഘോഷമാക്കുന്നു… വിഷ്ണു ഉണ്ണികൃഷ്ണൻ ദ്രുവൻ ഷറഫുദീൻ എന്നിവർ പൊട്ടിച്ചിക്ക് അരങ്ങൊരുക്കി തീയറ്ററുകളിൽ നിറയുന്നു.

മൂന്നാറിന്റെ ദൃശ്യഭംഗിയിൽ ചിൽഡ്രൻസ് പാർക്ക്‌ കഥ പറയുമ്പോൾ ചിത്രത്തിലെ ഗാനങ്ങൾ അരുൺ രാജിന്റെ സംഗീതത്തിൽ മനോഹരമാകുന്നു… മനസാ രാധാകൃഷ്ണൻ സൗമ്യ ഗായത്രി എന്നിവർ നായികമാരാവുമ്പോൾ ചിരിയമിട്ടുമായി ഹരീഷ് കണാരനും ഒപ്പമുണ്ട്…റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധായകനാകുമ്പോൾ ചിരി ഗ്യാരന്റി

ഋഷിയും ജെറിയും ലെനിനിനൊപ്പം മൂന്നാറിലെത്തുമ്പോൾ അമളികൾക്കും അരങ്ങൊരുമ്പോൾ പ്രണയവും കുട്ടിപടയ്ക്കയൊപ്പം പ്രേക്ഷകരെ കയ്യടിപ്പിക്കുന്നു.ഫൈസൽ അലിയുടെ ക്യാമറ മൂന്നാറിലെ ദൃശ്യങ്ങൾ കൊണ്ട് കഥ പറയുന്നു..ഈ പെരുന്നാൾ കാലം ചിരിപ്പൂരമാക്കാൻ മൂവർ സംഘം തീയറ്ററിൽ ഉണ്ടാകും എന്നുറപ്പ്.

Continue Reading

Trending