Connect with us

Uncategorized

സിനിമ സ്വപ്നങ്ങളുടെ അപ്രതീക്ഷിത ട്വിസ്റ്റ്, ഷമീം മാറ്റി എഴുതിയത് സ്വന്തം ക്‌ളൈമാക്‌സ്

Published

on

സിനിമ എന്ന വലിയ ലോകം, നമ്മെ വിസ്മയിപ്പിച്ച് തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി … 1888ൽ ആദ്യ നിശബ്ദ സിനിമ മാതൃക ലൂയിസ് ലെ പ്രിൻസ് എന്ന ഫ്രഞ്ച് കലാകാരൻ നിർമ്മിക്കുമ്പോൾ ആ തുടക്കം ലോകത്തെമ്പാടും അലയടിക്കാൻ പോകുന്ന മഹാ സൃഷ്ടിയായി അനാരും കരുതിയിരിക്കില്ല… പിനീട് ലൂമിയർ സഹോദരന്മാർ സിനിമയെന്ന മഹത്തായ സൃഷ്ടി ആദ്യമായി പ്രദർശിപ്പിച്ചു… അന്ന് മുതൽ ഇന്ന് വരെ സിനിമ പ്രേമികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതല്ലാതെ ഒട്ടും കുറവുണ്ടായിട്ടില്ല… നമ്മുടെ നാട്ടിലും 1921 ൽ ആദ്യ ചലച്ചിത്രവുമായി ജെസി ഡാനിയൽ എത്താൻ കാരണവും സിനിമ സ്വപ്നങ്ങളാണ്… രാഷ്ട്രീയം മതം പ്രണയം സൗഹൃദം ശാസ്ത്രം തുടങ്ങി സിനിമയ്ക്ക് പ്രചോതനമാകാത്ത വിഷയങ്ങളില്ല.

സിനിമയിൽ എന്തെങ്കിലുമായി തീരാൻ ഇറങ്ങി തിരിക്കാത്ത ഒരു തലമുറയും ഉണ്ടാവില്ല… നടൻമാർ സംവിധായകർ നിർമ്മാതാക്കൾ ഗായകർ തുടങ്ങി സിനിമ മേഖലയിൽ അറിയപ്പെടുന്ന അനേകമാളുകൾ നമ്മുക്ക് ചുറ്റുമുണ്ട്.ഒട്ടേറെ സിനിമ സ്വപ്നങ്ങളുമായി ഒരു നടനാകാൻ ഇറങ്ങി തിരിച്ച് സിനിമ വിതരണമെന്ന വലിയ ചുമതല ഏറ്റെടുത്ത ഒരു ചെറുപ്പക്കാരനാണ് ഷമീം… ഒട്ടേറെ സംവിധായകരോട് അഭിനയിക്കാൻ ഒരു ചാൻസിനായി അലഞ്ഞ ഷമീം ഒടുവിൽ സിനിമ വിതരണം എന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു….. ഒരു സിനിമ കൃത്യമായി പ്രേക്ഷകരിലേക്ക് എത്താൻ ഒരു വിതരണക്കാന്റെ റോൾ ചില്ലറയല്ല.

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യ മുഴുവൻ നെഞ്ചിലേറ്റിയ നമ്മുടെ കലാഭവൻ മണി ചേട്ടൻ അവസാനമായി അഭിനയിച്ച ചിത്രം “യാത്ര ചോദിക്കാതെ”, വിതരണത്തിന് ഏറ്റെടുത്താണ് ഷമീമിന്റെ തുടക്കം… കേരളത്തിലും തമിഴ്നാട്ടിലുമടക്കം 63 തീയറ്ററുകളിൽ ചിത്രമെത്തിക്കാൻ ഷമീം എന്ന വിതരണക്കാരന് സാധിച്ചു… അവിടം മുതലാണ് 72 ഫിലിം കമ്പനി എന്ന വിതരണ കമ്പനിയുടെ ആരംഭവവും… “യാത്ര ചോദിക്കാതെ” തുടങ്ങി ഇന്ന് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ “കൊലയുതിർ കാലം” വരെ എത്തി നിൽക്കുന്നു 72 ഫിലിം കമ്പനിയുടെയും കമ്പനിയുടെ നായകൻ ഷമീമിന്റെയും സിനിമയാത്ര… മലയാളത്തിലും തമിഴിലുമടക്കം ഒട്ടേറെ ചിത്രങ്ങൾ ഇതിനോടകം തന്നെ 72 ഫിലിം കമ്പനി വിതരണം നിർവഹിച്ചു കഴിഞ്ഞു… സിനിമയിൽ നായകനാകാൻ ആയില്ലെങ്കിലും, ഇന്ന് ഒരു സിനിമ സ്വപ്നം സാക്ഷാത്കരിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഒട്ടേറെയാളുകൾക്ക് ഷമീം നായകനാണ്.

സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നത് പലവിധത്തിലാണ്… കൊല്ലത്തിനടുത്ത് ചുണ്ട എന്ന ഗ്രാമത്തിൽ ഒരു സാധാരണ വീട്ടിൽ ജനിച്ച് സിനിമ എന്ന സ്വപ്നവുമായി യാത്ര തുടങ്ങുമ്പോൾ ഷമീം അറിഞ്ഞിരിക്കില്ല തന്റെ സിനിമയെന്ന സ്വപ്നം ഈ വിധത്തിലാകും യാഥാർഥ്യമാവുകയെന്ന്… സിനിമയിൽ കൈപിടിച്ച് നടത്താൻ ആരുമില്ലാതെ തന്നെ സിനിമയുടെ ഏറ്റവും മർമ്മ പ്രധാനമായ മേഖലയിൽ ഷമീം കൈവരിക്കച്ച വിജയം വളരെ വലുതാണ്

നമ്മൾ ചെയ്യുന്ന ജോലിയിൽ അല്ലങ്കിൽ ഏതെങ്കിലും ഒരു കാര്യം നമ്മൾ പൂർണ്ണ മനസ്സോടെ ചെയ്‌താൽ വിജയം ഒപ്പമുണ്ടാകും എന്നത് തീർച്ചയാണ്… അതാണ് ഷമീമിന്റെ ജീവിതം കാണിച്ചു തരുന്നത്… ഷമീം വിതരണം ചെയ്ത “ദൈവം സാക്ഷി” എന്ന ചിത്രത്തിൻറെ നിർമ്മാതാവ് ഷമീമിന് ഇപ്പോൾ ഒരു സമ്മാനം നൽകിയിരിക്കുകയാണ്… പല യുവാക്കളുടെയും സ്വപ്ന വാഹനമായ ബുള്ളറ്റ് മോട്ടോർ സൈക്കിൾ തന്നെയാണ് ഷമീമിന് കിട്ടിയ സമ്മാനം…. ഷമീമിന്റെ ജീവിതം ഒരു പ്രചോദനം തന്നെയാണ്… സിനിമ സ്വപ്നം കാണുന്നവർക്ക് മാത്രമല്ല… ജീവിതത്തിൽ സ്വപ്‌നങ്ങൾ കാണുന്ന ഓരോരുത്തർക്കും

Continue Reading

Uncategorized

ലൂക്കായിലെ ആദ്യ ഗാനം പുറത്തിറങ്ങി

Published

on

ടോവിനോ തോമസ് അഹാന ടീം ഒന്നിക്കുന്ന ലൂക്കായിലെ ആദ്യ ഗാനം പുറത്തിറങ്ങി

Continue Reading

Uncategorized

ഉണ്ണി മുകുന്ദനെ കുറിച്ചുള്ള മലയാളി പ്രേക്ഷകന്റെ വാക്കുകൾ ഉണ്ണിയുടെ എഫ്.ബി വാളിലും എത്തി

Published

on

ഞാൻ ഉണ്ണി മുകുന്ദൻ ആരാധകനല്ല എന്ന് ആരംഭിച്ച ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറൽ ആവുന്നത്. തുടർന്ന് കുറിപ്പ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും എത്തി. ‘നമ്മൾ പലപ്പോഴും കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് നമ്മളെ തേടി വരുന്നത്. ഹരി എഴുതിയ ഈ വരികൾ എന്നെ തേടി വന്നതും അപ്രതീക്ഷിതമായാണ്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രവും അത് ചെറുതോ വലുതോ ആവട്ടെ, അതിന്റെ പൂർണതക്ക് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്ന എല്ലാവർക്കും ഉള്ള പ്രചോദനം തന്നെ ആണ് ഇത് പോലെയുള്ള ഹൃദയം തൊടുന്ന വാക്കുകൾ. നന്ദി ഹരി “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നല്ലേ” എന്നും പറഞ്ഞാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

ഹരികൃഷ്ണന്റെ കുറിപ്പിന്റെ പൂർണ രൂപം:

ഞാൻ ഒരു ഉണ്ണി മുകുന്ദൻ ആരാധകൻ അല്ല. പക്ഷെ കഴിഞ്ഞ ദിവസം അദ്ദേഹവുമായി അടുപ്പമുള്ള ഒരു സുഹൃത്തുമായി കുറച്ചു സമയം സംസാരിക്കാൻ ഇടവരികയും ആ സുഹൃത്തിൽ നിന്ന് ഈ നടനെയും വ്യക്തിയെയും കുറിച്ച് എനിക്ക് അറിയാത്ത കുറെ കാര്യങ്ങൾ അറിയാനും സാധിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ തന്റെ ജോലിയോട് ഈ നടൻ കാണിക്കുന്ന ആത്മാർത്ഥതയേയും അർപ്പണ ബോധത്തേയും കുറിച്ച് ഒന്ന് എഴുതണം എന്ന് തോന്നി. അതിനാലാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നതു. കഥാപത്രത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി ശരീരത്തിൽ വലിയ മാറ്റങ്ങൾ നടത്തുന്ന നടൻമാർ നമ്മുടെ മലയാളത്തിൽ ഇല്ല. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ, അപ്പോത്തിക്കിരിക്കു വേണ്ടി ജയസൂര്യ എന്നിവരാണ് തങ്ങളുടെ ശരീരം അപ്പാടെ മാറ്റി കളഞ്ഞ പരിശ്രമം എടുത്തതായി ഓർമയിൽ വരുന്ന രണ്ടു പേര്. എന്നാൽ ഉണ്ണി മുകുന്ദൻ എന്ന ഈ നടൻ ചെയ്ത കഥാപാത്രങ്ങളെ നമ്മൾ ഒന്ന് സൂക്ഷ്മമായി വിലയിരുത്തിയാൽ ആ കഥാപാത്രങ്ങൾക്ക് വേണ്ടി അദ്ദേഹം തന്റെ ശരീരത്തിൽ കൊണ്ട് വന്ന മാറ്റങ്ങളെ നമ്മൾ അഭിനന്ദിച്ചേ പറ്റു. ഉണ്ണി മുകുന്ദൻ എന്ന നടനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത് ഓരോ കഥാപാത്രത്തിന്റെയും പൂർണ്ണതക്കു വേണ്ടി തന്റെ ശരീരം ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയെടുക്കുന്ന കലാകാരൻ എന്ന സവിശേഷതയാണ്. കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ചു തന്റെ ശരീരം രൂപപ്പെടുത്താൻ എത്ര കഷ്ട്ടപെടാനും ഉണ്ണി തയ്യാറാണ്. അതൊരു കലാകാരന്റെ ആത്മാർപ്പണം തന്നെയാണ്. ബോംബെ മാർച്ച് 12 ഇൽ നമ്മൾ കണ്ട ഉണ്ണിയെ അല്ല സ്റ്റൈൽ എന്ന ചിത്രത്തിൽ കണ്ടത്. ആ ഉണ്ണി മുകുന്ദൻ അല്ല ക്ലിന്റ് എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. മാർക്കോ ജൂനിയർ ആയി മിഖായേലിൽ വ്യത്യസ്ത രൂപ ഭാവങ്ങളിൽ പ്രത്യക്ഷപ്പെട്ട ഉണ്ണി ഇപ്പോൾ മാമാങ്കം എന്ന സിനിമയ്ക്കു വേണ്ടി 8 പാക്ക് ബോഡിയുമായാണ് പ്രത്യക്ഷപ്പെടുക. യോദ്ധാവായും കാമുകൻ ആയും അടുത്ത വീട്ടിലെ പയ്യനായും വിറപ്പിക്കുന്ന വില്ലനായും എല്ലാം പ്രേക്ഷകരുടെ മനസ്സിൽ എത്താൻ ഉണ്ണി തന്റെ ശരീരം പല രീതിയിൽ നിർമ്മിക്കുകയാണ്. ഒരു ശില്പി തന്റെ കലാവിരുതിന്റെ സാക്ഷാത്കാരത്തിനായി കളിമണ്ണുപയോഗിക്കുന്നതു പോലെ..ഈ പരിശ്രമം തന്നെയാണ് ഉണ്ണി മുകുന്ദൻ എന്ന നടനും താരത്തിനും എന്നും പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടി കൊടുക്കുന്നതും . ഉണ്ണിയുടെ ശരീരം കൊണ്ടുള്ള ഈ പരീക്ഷണം പല തലത്തിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ചാണക്യ തന്ത്രത്തിൽ ഒരു പെണ്ണിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ഉണ്ണി, ഇര, വിക്രമാദിത്യൻ, KL പത്തു, ഒരു മുറൈ വന്ത് പാർത്തായ, മാസ്റ്റർപീസ്, മല്ലു സിങ്, പാതിരാമണൽ, ഒറീസ എന്നീ ചിത്രങ്ങളിൽ ഒക്കെ തന്റെ ശരീരം കൊണ്ടും സ്റ്റൈലിൽ കൊണ്ട് വന്ന മാറ്റങ്ങൾ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടി. ഒറീസയിലെ വൃദ്ധന്റെ ഗെറ്റപ്പ് ഒക്കെ കഥാപാത്ര പൂർണ്ണതക്കായി ഈ യുവ നടൻ നടത്തിയ പരീക്ഷണങ്ങളിൽ ഒന്ന് തന്നെയാണ്. എന്നാൽ ഈ ശരീര മാറ്റങ്ങളിൽ പലതും തന്റെ കഥാപാത്രത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞു ഉണ്ണി സ്വന്തമായി ചെയ്തത് ആണെന്നതാണ് അത്ഭുതം.ഉദാഹരണത്തിന് ഒറീസ എന്ന ചിത്രത്തിലെ കഥാപാത്രം പോലീസുകാരൻ ആവാൻ താൽപ്പര്യം ഇല്ലാത്ത ഒരുഴപ്പൻ ആയത് കൊണ്ട് ഉണ്ണി തന്നെയാണ് തന്റെ വയറൊക്കെ ചാടിച്ചു ആ രൂപത്തിൽ എത്തിയത്. സംവിധായകൻ പദ്മകുമാർ അതാവശ്യപ്പെട്ടിട്ടല്ല ഉണ്ണി അങ്ങനെ ചെയ്തത്. അതുപോലെ മിഖായേലിലെ മാർക്കോ ജൂനിയർ എന്ന കഥാപാത്രം കഞ്ചാവു ഒക്കെയടിച്ചു തീരെ ചിട്ടയില്ലാത്ത ഒരു ജീവിതം നയിക്കുന്ന ഒരാളാണ്. അപ്പോൾ അതിനു വേണ്ട രീതിയിൽ ഉള്ള ഒരു സ്റ്റൈലിലേക്കു തന്റെ ശരീരത്തെ ഉണ്ണി പാകപ്പെടുത്തിയത് ആ കഥാപാത്രത്തെ ഏറ്റവും ഭംഗിയായി ഉൾക്കൊണ്ടിട്ടു തന്നെയാണ്. അവിടെയും സംവിധായകൻ ഹനീഫ് അദനി അങ്ങനെ ഒരാവശ്യം ഉണ്ണിയോട് പറഞ്ഞിട്ടില്ലായിരുന്നു. ഓരോ കഥാപാത്രങ്ങളെയും ഉണ്ണി സമീപിക്കുന്നത് ഇങ്ങനെയാണ്. സ്വയമറിഞ്ഞു ചെയ്യുക എന്നതിലുപരി ആ കഥാപാത്രം ഏറ്റവും വിശ്വസനീയമാക്കുക എന്നത് ഈ നടന്റെ ജോലിയുള്ള ആത്മാർപ്പണം ആണ് കാണിച്ചു തരുന്നത്.

ഒരു പക്ഷെ ഇത്ര ചെറിയ കാലയളവിൽ തന്റെ ശരീരം കൊണ്ടും, സ്റ്റൈലിൽ കൊണ്ട് വന്ന മാറ്റങ്ങൾ കൊണ്ട് ഇത്ര വ്യത്യസ്ത തരത്തിലുള്ള വേഷങ്ങൾ ചെയ്ത ഒരു യുവ താരം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാലും അതൊട്ടും അതിശയോക്തിയാവില്ല.

നേരത്തെ തന്നെ പറഞ്ഞല്ലോ…ഞാൻ ഒരു ഉണ്ണി മുകുന്ദൻ ആരാധകനോ ..ഇതൊരു ഫാൻ പോസ്റ്റോ അല്ല…പക്ഷെ ഇതെല്ലാം അറിഞ്ഞപ്പോൾ ആ നടനോട് ഒരു ഇഷ്ടം തോന്നി..അറിഞ്ഞത് നിങ്ങളോടു പങ്കു വെക്കണം എന്നും തോന്നി.. ഇങ്ങനെയുള്ള ചില വാക്കുകൾ മാത്രമേ ചിലപ്പോൾ അദ്ദേഹം എടുക്കുന്ന പരിശ്രമത്തിനു നമ്മളെ പോലൊരു സാധാരണക്കാരന് കൊടുക്കാനും പറ്റൂ….

Continue Reading

Uncategorized

സോണിയ ജോസഫ് ഫോട്ടോ ഗാലറി കാണാം

Published

on

സോണിയ ജോസഫ് ഫോട്ടോ ഗാലറി കാണാം

 A

Continue Reading

Trending